
ഉമ്മത്തൂർ: എ.എം.യു.പി സ്‌കൂൾ ഉമ്മത്തൂർ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് ചാഞ്ഞാൽ ഫ്രൻസി അറീന ടർഫിൽ പ്രദേശത്തെ വിവിധ ക്ലബ്ബുകൾ മാറ്റുരച്ച് ദ്വിദിന സെവൻസ് ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. എം.എസ്.പി മലപ്പുറം അസിസ്റ്റന്റ് കമാൻഡന്റും മുൻ ഇന്ത്യൻ താരവുമായ റോയ് റോജേഴ്സ് ഉദ്ഘാടനം ചെയ്തു.മാഞ്ചസ്റ്റർ സിറ്റി എഫ്സി ക്ലബ്ബ് ഉമ്മത്തൂർ വിന്നേഴ്സ് ട്രോഫിയും സ്‌പേസ് ക്ലബ്ബ് മുണ്ടക്കോട് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. സ്‌പെയ്സ് ക്ലബ്ബ് മുണ്ടക്കോടിലെ അർഷാദ് അലിയെ ഏറ്റവും മികച്ച കളിക്കാരനായും മാഞ്ചസ്റ്റർ സിറ്റി എഫ്.സി ക്ലബ് ഉമ്മത്തൂരിലെ സഹലിനെ ഏറ്റവും മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു.ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ വിജയികൾക്കുള്ള സമ്മാനവിതരണവും നൂറാം വാർഷികാഘോഷത്തിന്റെ പ്രഖ്യാപനവും നിർവ്വഹിച്ചു.