
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാലക്കാട്ടുപുറായി മണ്ണുകുളം റോഡ് പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ ആസ്തി വികസന പദ്ധതി പ്രകാരം 10 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സുലൈമാൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.ബിന്ദു,ഗ്രാമ പഞ്ചായത്ത് അംഗം എം.ബിജിത, ഇ.കെ.ബഷീർ, ശശിധരൻ പെരാട്ട്, നമ്പാല ശശിധരൻ സംസാരിച്ചു.