march

ചങ്ങരംകളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മാർച്ച് പഞ്ചായത്തിന് മുന്നിൽ ചങ്ങരംകുളം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ജില്ലാ യുഡിഎഫ് ചെയർമാൻ പി.ടി.അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു. നാഹിർ ആലുങ്ങൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ മുഹമ്മദാലി നരണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സി.എം.യൂസഫ് മുഖ്യപ്രഭാഷണം നടത്തി. മറ്റു യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും പ്രതിപക്ഷ മെമ്പർമാരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. പഞ്ചായത്തിലെ വികസന പദ്ധതികളിൽ ഉദ്യോഗസ്ഥർ അഴിമതി നടത്തിയതായി പ്രസിഡന്റ് തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്ന സാഹചര്യത്തിൽ അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.