
ചങ്ങരംകുളം: മുപ്പതോളം സ്‌കൂളുകളിലെ 650ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഇന്റർ സ്‌കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്‌കൂൾ ചാമ്പ്യന്മാരായി. ആറു കാറ്റഗറിയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചാണ് ടീം ഇർശദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അണ്ടർ 19 കാറ്റഗറിയിൽ ഫാത്തിമ ഫെന്ന, ആമിനാ മിൻഹ,ഫാത്തിമത്ത് സഹ്റ ബത്തൂൽ, ഫാത്തിമ ഇബാന, മുഹമ്മദ് സിദാൻ, മുഹമ്മദ് അഷ്ഫാക്ക്, ഷിഫ്ന ഫബിൻ യഥാക്രമം ഒന്ന് മുതൽ, അഞ്ച് വരെ സ്ഥാനങ്ങൾ നേടി.അണ്ടർ 16 ഗേൾസ് കാറ്റഗറിയിൽ ഫാത്തിമ സുനൈന, സെൽവ മഹറിൻ യഥാക്രമം മൂന്ന് അഞ്ച് സ്ഥാനങ്ങൾ നേടി. അണ്ടർ 13 കാറ്റഗറിയിൽ ആയിഷ ഷൻസാ, നേഹ ഫാത്തിമ യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങളും കരസ്ഥമാക്കി.