camp

ചങ്ങരംകുളം: ചാലിശ്ശേരി പെരുമണ്ണൂർ പി.എഫ്.എ ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബ് 75 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ക്ലബ്ബ് പരിസരത്ത് ജില്ല പഞ്ചായത്ത് മെമ്പർ അനുവിനോദ് ദേശീയ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു മധുരവിതരണവും നടത്തി. തുടർന്ന് പി.എഫ്.എ ക്ലബ്ബ് വാവനൂർ അഷ്ടാംഗം ആയുർവേദ കോളേജ് എന്നിവർ സംയുക്തമായി തൃശൂർ ഒല്ലൂർ വൈദ്യരത്നം ആ ശുപത്രിയുടെ സഹകരണത്തോടെ റിപ്പബ്ലിക്നിനാഘോഷത്തിന്റെ ഭാഗമായി പ്രമേഹമുക്തി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം അനുവിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് രക്ഷാധികാരി ഉണ്ണി മങ്ങാട്ട് അദ്ധ്യക്ഷനായി.