
കോട്ടക്കൽ: കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലയുടെ നേതൃത്വത്തിൽ തോമസ് ആന്റണി മെമ്മോറിയൽ അഖില കേരള ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി ഇരുനൂറോളം പേർ പങ്കെടുത്തു. ചടങ്ങ് പ്രസിദ്ധ ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്തു. തോമസ് ആന്റണിയുടെ മകൻ ഉല്ലാസ് തോമസ് സമ്മാനദാനം നിർവ്വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി ശശി താനൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാർട്ടൂണിസ്റ്റ് കെ.വി.എം. ഉണ്ണി, ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടക്കൽ, ജില്ലാ പ്രസിഡന്റ് ബാബുരാജ് പുൽപ്പറ്റ, ജില്ലാ ട്രഷറർ ഉണ്ണി ഗ്ലോറി, അസൈനാർ, ഫാത്തിമ സുഹ്റ, ഷൈൻ കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.