seminar

പെരിന്തൽമണ്ണ: നഗരസഭ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നവീകരിച്ച മാലിന്യ പരിപാലന ചട്ടങ്ങളും ആധുനിക മാലിന്യ സംസ്‌കരണ രീതികളും അവയുടെ പ്രാധാന്യത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബോണാഡിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ശില്പശാല ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എ. നസീറ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിലെ വിവിധ സെക്ഷനുകളിൽ കണ്ണൂർ റിട്ട. ഹെൽത്ത് സൂപ്പർവൈസർ കെ.എം.ഗിരീഷൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ ജ്യോതിഷ്, ട്രെയിനിംഗ് എസ്.ഇ.യു.എഫ് പി.പി. രാധാകൃഷ്ണൻ, പ്രോഗ്രാം ഓഫിസർ ഫിലിപ്പ്, ബീന സണ്ണി എന്നിവർ ക്ലാസുകളെടുത്തു.