s

മലപ്പുറം : വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സോണൽ ലീഡേഴ്സ് മീറ്റിന്റെ ജില്ലാതല ഉദ്ഘാടനം മൊറയൂർ ഐഡിയൽ എഡ്യുക്കേഷൻ സെന്ററിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എൻ.എം അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാക്കിർ ബാബു കുനിയിൽ അദ്ധ്യക്ഷത വഹിച്ചു . അബ്ദുൽ ജലീൽ മോങ്ങം ,പി. റഷീദ്, ഇൽയാസ് മോങ്ങം, ലത്തീഫ് മംഗലശ്ശേരി, റഫീഖ് വെള്ളുവമ്പ്രം സംസാരിച്ചു.