shandi-bavan

കോട്ടയ്ക്കൽ: ചെട്ടിയാൻ കിണർ ഗവ.ഹൈസ്‌കൂൾ ജൂനിയർ റെഡ് ക്രോസ് കാഡറ്റുകൾ രണ്ടത്താണി ശാന്തി ഭവൻ,തെന്നല ബ്ലൂംസ് സ്‌പെഷ്യൽ സ്‌കൂൾ എന്നിവ സന്ദർശിച്ചു. ഉപേക്ഷിക്കപ്പെടുന്നവരെയും വൈകല്യമുള്ളവരെ സംരക്ഷിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ശാന്തി ഭവനിലേക്ക് ലൈബ്രറി പുസ്തകങ്ങളും സാമ്പത്തിക സഹായവും കൈമാറി. തെന്നല ബ്ലൂംസ് സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും സാമ്പത്തിക സഹായവും നൽകി. വിദ്യാർത്ഥികളും അന്തേവാസികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട്, ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര, കെ.മുബശ്ശിറ,എസ്.നീതു എന്നിവർ സംബന്ധിച്ചു.