
ചങ്ങരംകുളം: ചങ്ങരംകുളം സ്വദേശിയായ താമറിന്റെ ആയിരത്തൊന്ന് നുണകൾ ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. ഫെബ്രുവരി ആറിന് ഫ്രാൻസിലെ വെസൂളിൽ നടക്കുന്ന ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കാണ് ' ആയിരത്തൊന്ന് നുണകൾ'
തിരഞ്ഞെടുത്തത്. ഐ.എഫ്.എഫ്.കെയുടെ 26,27 പതിപ്പുകളിൽ പ്രദർശിപ്പിച്ച മലയാള സിനിമകൾ ഉൾപ്പെടുത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകിയ പട്ടികയിൽനിന്നും വെസൂൾ ഫെസ്റ്റിവൽ അധികൃതരാണ് സിനിമ തെരഞ്ഞെടുത്തത്.