
കോട്ടക്കൽ: അരീക്കൽ വാളക്കുളം എ.എൽ.പി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളും പൂർവ്വാധ്യാപകരും ഒത്തുകൂടിയ 'അതൊരു വസന്തകാലമായിരുന്നു 'എന്ന പരിപാടി അപൂർവ്വസംഗമമായി മാറി. 75 വയസ് പൂർത്തിയാക്കിയ പഴയ പഠിതാക്കളെയും പൂർവ്വ അദ്ധ്യാപകരെയും ആദരിച്ച് കൊണ്ട് ഓർമ്മകൾ പങ്കുവെച്ച് രാവിലെ പത്തുമണിക്ക് തുടക്കം കുറിച്ച പരിപാടിയിൽ പഴമക്കാരുടെ അനുഭവങ്ങൾ പുതിയ തലമുറകൾക്ക് അവിശ്വസനീയമാം വിധം കൗതുകമുള്ളതായി മാറി. സാംസ്‌കാരിക സമ്മേളനം കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു .ചെയർമാൻ സന്തോഷ് പാലക്കോട്ട് അദ്ധ്യക്ഷത വഹിച്ചു.