rottery

നിലമ്പൂർ: നിലമ്പൂർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു. തൊഴിലിലെ മികവിന് റോട്ടറി ക്ലബ് നൽകുന്ന അംഗീകാരമാണിത്. റോട്ടറി ക്ലബ്ബിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ചായിരുന്നു അവാർഡ് വിതരണം. റിട്ടയേർഡ് പോലീസ് സൂപ്രണ്ട് മോഹനചന്ദ്രൻ, സംസ്ഥാന സർക്കാർ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് അദ്ധ്യാപകനായ ഡോ. ബാബു വർഗീസ്, ഫുട്‌ബോൾ കോച്ച് കമാലുദ്ദീൻ മോയിക്കൽ എന്നിവരെ റോട്ടറി ഡിസ്റ്റിക് ഗവർണർ ഡോ. സേതു ശിവശങ്കർ അവാർഡ് നൽകി ആദരിച്ചു. കുടുംബ സംഗമത്തിന്റെയും അവാർഡ് ദാന ചടങ്ങിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രസിഡന്റ് എം.ഷാനവാസ് അധ്യക്ഷത വഹിച്ചു.