felloship

തേഞ്ഞിപ്പലം: സയൻസ് എൻജിനീയറിംഗ് മേഖലകളിലെ വനിതാ ഗവേഷകർക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയ വൈസ് പിഎച്ച്ഡി ഫെലോഷിപ്പിന് കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വകുപ്പിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജംഷിന സനം അർഹയായി. പാഴായി പോവുന്ന താപോർജ്ജത്തെ വൈദ്യുതി ആക്കി മാറ്റാൻ കഴിവുള്ള പദാർത്ഥങ്ങളായ തെർമോ ഇലക്ട്രിക് മെറ്റീരിയലുകൾ സംബന്ധിച്ച പ്രൊപ്പോസലിനാണ് ഫെലോഷിപ്പ്. ഗവേഷണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഇരുപത്തിയേഴ് ലക്ഷം രൂപയാണ് ഗവേഷണ ഗ്രാൻഡായി ലഭിക്കുക. നാലു വർഷത്തേക്കാണ് ഫെലോഷിപ്പ്. ഭൗതികശാസ്ത്ര വകുപ്പിലെ സീനിയർ പ്രൊഫസർ ഡോ.പി.പി. പ്രദ്യുമ്നന് കീഴിലാണ് ഗവേഷണം.