photo

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആറു ലക്ഷം പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി 52 ഭിന്നശേഷിക്കാര്‍ക്കാണ് മുന്നിയൂരിൽ ഈ വര്‍ഷം ഉപകരണം നല്‍കുന്നതെന്നും മെഡിക്കല്‍ ക്യാമ്പ് നടത്തി ഡോക്ടേഴ്സ് നിര്‍ദ്ദേശിച്ച ഉപകരണമാണ് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഏഴു ഹിയറിംഗ് എെയ്ഡും 45 മറ്റു ഉപകരണങ്ങളും വിതരണം ചെയ്തു.