protest

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച സ്‌നേഹാരാമം തകർത്തതിനെതിരെ റോസാപൂ തൈകൾ നട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. 'ഡേർട്ടി പ്ലേയ്സ് ടു ബ്യൂട്ടി പ്ലേയ്സ്'എന്ന സർക്കാരിന്റെ പരിസരശുചിത്വ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതായിരുന്നു സ്‌നേഹാരാമം. എൻ.എസ്.എസിന്റെ സപ്തദിന സഹവാസ ക്യാമ്പിലെ പ്രായോഗിക പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണമാലിന്യങ്ങളും കൊണ്ട് ദുർഗന്ധം വമിച്ചിരുന്ന പരപ്പനങ്ങാടി ബീച്ച് റോഡിന്റ ഓരം ശുചീകരിച്ച് കൊണ്ട് ത്യാഗ നിർഭരമായാണ് വിദ്യാർത്ഥികൾ സ്‌നേഹാരാമം നിർമ്മിച്ചത്. നാട്ടുകാരുടെയും പരിസരവാസികളുടെയും മുൻസിപ്പാലിറ്റി അധികൃതരുടെയും പിന്തുണ ഇതിനു ഉണ്ടായിരുന്നു. സ്‌നേഹാരാമം തകർത്തതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.