victory

മലപ്പുറം: കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ് (കെ.എഫ്.ബി) വിദ്യാർത്ഥി ഫോറത്തിനു കീഴിൽ ലൂയി ബ്രെയിൽ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്രെയിൽ എഴുത്ത്, വായന മത്സരങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി മഅ്ദിൻ ഏബ്ൾ വേൾഡിന് കീഴിലെ വിഷ്വലി ഇംപേർഡ് സ്‌കൂളിലെ വിദ്യാർത്ഥികൾ. മൂന്നാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ജാസിർ രണ്ട് മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇസ്മായീൽ ഉമ്മുകുൽസു ദമ്പതികളുടെ ഇളയ മകനാണ് മുഹമ്മദ് ജാസിർ. മഅ്ദിനിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഹാദി മുഹമ്മദാണ് രണ്ട് മത്സരങ്ങളിലും രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കുറ്റൂർ ചോലക്കൽ ജാഫർ, നജിയ ദമ്പതികളുടെ വലിയ മകനാണ് ഹാദി മുഹമ്മദ്. ചെറുപ്പത്തിൽ തന്നെ പൂർണമായും കാഴ്ച നഷ്ടപ്പെട്ട ഇരുവരും പാഠ്യേതര വിഷയങ്ങളിലും മിടുക്കരാണ്.