paliyetaive

വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് ഹൃദ്യ കുടുംബശ്രീ പാലിയേറ്റീവ് കെയർ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 300 പാലിയേറ്റീവ് വളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിനു വേണ്ടി കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് കൊണ്ട് വണ്ടൂർ ഗ്രാമപഞ്ചായത്ത് 202324 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൃദ്യ പദ്ധതി നടപ്പിലാക്കുന്നത്.ഓരോ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നും ഒരാൾക്ക് പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം ഇതിലൂടെ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 300 പേർക്ക് പരിശീലനം നൽകാനാവും. പദ്ധതി വണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ജ്യോതി അദ്ധ്യക്ഷത വഹിച്ചു.