camp

ചങ്ങരംകുളം: മൂക്കുതല പി.ചിത്രൻനമ്പൂതിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ലഹരിവിമുക്ത ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ചങ്ങരംകുളം എസ്.ഐ. മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു.സീനിയർ പോലീസ് ഓഫീസർ ഹരിനാരായണൻ, എക്‌സൈസ് ഓഫീസർ പ്രമോദ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് മുസ്തഫ ചാലുപറമ്പിൽ, സ്‌കൂൾ പ്രിൻസിപ്പാൾ, അധ്യാപകർ, രക്ഷിതാക്കൾ പങ്കെടുത്തു.