inaguration

എടക്കര: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ആർ.ബി.ഐ നൽകിയ സൗണ്ട് സിസ്റ്റവും ബാങ്കിംഗ് ബോധവൽകരണവും പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി എടക്കര അദ്ധ്യക്ഷത വഹിച്ചു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. ആർബിഐ ഡപ്യൂട്ടി ജനറൽ മാനേജർ കെ.ബി.ശ്രീകുമാർ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് പി.പുഷ്പവല്ലി, ആർ. ബി.ഐ ജില്ലാ മാനേജർ സൈനോ ജോസ്, എൽ.ഡി.എം എംഎ.എ. ടിറ്റൻ, വിദ്യാവതി, പ്രധാനാദ്ധ്യാപിക ഷേർളി തോമസ്, കെ.ആയിഷക്കുട്ടി, ലിസി തോമസ്, ഉമ്മർ വളപ്പൻ, എസ്. സന്ധ്യ, ഒ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.