
വണ്ടൂർ: എം.ഇ.എ എൻജിനീയറിംഗ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. വണ്ടൂർ ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷൻ വി. ശിവശങ്കരൻ പോരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷൻ വി. മുഹമ്മദ് റാഷിദ്, യൂണിറ്റ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് റനീസ് കെ.ടി എന്നിവർ സംസാരിച്ചു. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ മാലിന്യ മുക്ത കേരളം ക്യാമ്പായിനിന്റെ ഭാഗമായാണ് ക്യാമ്പ് .നടത്തിയത്. ഉരുളഞ്ചേരി നാല് സെന്റ് കോളനിയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി നാല് സെന്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിരുകൾ നിർണയിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് വിദ്യാർത്ഥികൾ നേതൃത്വം നൽകിയത്.