
എസ് ഐ വാസുണ്ണിക്ക്
ബാഡ്ജ് ഓഫ് ഹോണർ
കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ എസ്.ഐ.വാസുണ്ണിക്ക് ബാഡ്ജ് ഓഫ് ഹോണർ.
2020ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2021 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ
അബി ഉൽകൃഷ്ട്ട് സേവ പദക്കും വാസുണ്ണിയെ തേടി എത്തിയിരുന്നു. ജന മൈത്രി പോലീസിനെയും സ്റ്റുഡന്റസ് പോലീസ് കേഡറ്റിനെയും ജനകീയമാക്കിയതിൽ വാസുണ്ണിക്ക് മുഖ്യ പങ്കുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ബഹുമതി ലഭിച്ചത്.2023ൽ രാജ്യത്തെ മികച്ച 10 സ്റ്റേഷനുകളിൽ കുറ്റിപ്പുറത്തിന് ഒമ്പതാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇതിലൂടെ കേരളത്തിൽ മികവിൽ ഒന്നാം സ്ഥാനം കുറ്റിപ്പുറം കരസ്ഥമാക്കിയിട്ടുണ്ട്.