malnayam

നിലമ്പൂർ: കേരള വനഗവേഷണ സ്ഥാപനം നിലമ്പൂർ സബ് സെന്ററിൽ മാലിന്യസംസ്‌കരണത്തിൽ ജില്ലയിലെ വിവിധ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള മൂന്നു ദിവസത്തെ പരിശീലനം ഡി.എഫ്.ഒ പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. ദേശീയ ഹരിത സേന കോർഡിനേറ്റർ ഹമീദലി വാഴക്കാട് ക്ലാസെടുത്തു. ഗ്രീൻ വേം വേസ്റ്റ് മാനേജ്‌മെന്റ് ടീമിലെ അബ്ദുൾ ബാസിത്, നിതിൻ മോഹൻ, കെ.എഫ്.ആർ.ഐ സീനിയർ ശാസ്ത്രജ്ഞൻ ജി.ഇ.മലികാർജ്ജുന സ്വാമി എന്നിവർ ക്ലാസുകൾ നയിക്കും. കെ.എഫ്.ആർ.ഐ വിവര വിജ്ഞാന വ്യാപന വിഭാഗത്തിന്റെ തലവൻ എ.വി.രഘു ഈ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും. ദേശീയ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.