accident
മുഹമ്മദ് ഫസൽ

ഒറ്റപ്പാലം: ലക്കിടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ലക്കിടി അകലൂർ പുത്തൂർ മച്ചഞ്ചേരി വീട്ടിൽ ഷംസുദ്ദീന്റെയും ബുഷറാബിയുടെയും മകൻ മുഹമ്മദ് ഫസൽ(19) ആണ് മരിച്ചത്.

പാലക്കാട് കുളപ്പുള്ളി പാതയിൽ മംഗലം ഒന്നാം വില്ലേജ് ഓഫീസിന് സമീപം ഞായറാഴ്ച വൈകീട്ട് 7.30 ഓടെയായിരുന്നു അപകടം. കാൽ നടയാത്രക്കാരനായ ഫസൽ പാത മുറിച്ച് കടക്കുന്നനിടയിൽ എതിരെ വന്ന സുമോ വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസലിനെ ആദ്യം കണ്ണിയംപുറത്തെ സ്വകാര്യ ആശുപതിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. മലമ്പുഴ ഐ.ടി.ഐയിലെ മെക്കാനിക്കൽ

വിദ്യാർത്ഥിയാണ്.