sndp-chittur

ചിറ്റൂർ: നല്ലേപ്പിള്ളി മാനാംകുറ്റി എസ്.എൻ.ഡി.പി കുടുംബ യൂണിറ്റ് പതിനേഴാം വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പം നടന്നു. സുധ സുരേഷിന്റെ വസതിയിൽ നടന്ന പൊതുയോഗം നല്ലേപ്പിള്ളി ശാഖ പ്രസിഡന്റ് കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ശെൽവൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.കേശവൻ കണക്ക് അവതരിപ്പിച്ചു. ശാഖ സെക്രട്ടറി കെ.പി.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിസ്വാമിനാഥൻ, സി.പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.ശെൽവൻ ( പ്രസിഡന്റ്), സി.കേശവൻ (സെക്രട്ടറി) തിരഞ്ഞെടുത്തു.