acc

മുതലമട: ചുള്ളിയാർമേടിൽ അയ്യപ്പഭക്തർ സഞ്ചരിച് കാറും ബസും കൂട്ടിയിടിച്ചു. ചെന്നൈയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന ബസും ശബരിമല ദർശനം കഴിഞ്ഞ് തഞ്ചാവൂരിലേക്ക് മടങ്ങുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബസ് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിയ്ക്കവെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും ബസിന്റെ മുൻഭാഗം ഭാഗികമായും തകർന്നു. ആർക്കും പരിക്കില്ല. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.