kozhivalarthal

മണ്ണാർക്കാട്: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതി നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 12 ലക്ഷം വകയിരുത്തി അ‌ഞ്ചുകോഴികൾ വീതം 2000 ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്യുന്നത്. ഉപാദ്ധ്യക്ഷ പ്രസീത അദ്ധ്യക്ഷയായി.

സ്ഥിരസമിതി അദ്ധ്യക്ഷരായ കെ.ബാലകൃഷ്ണൻ, മാസിത സത്താർ, വത്സലകുമാരി, കൗൺസിലർമാരായ യൂസഫ് ഹാജി, മുജീബ് ചോലത്ത്, അരുൺകുമാർ, ടി.ആർ.സെബാസ്റ്റ്യൻ, കെ.മൻസൂർ, രാധാകൃഷ്ണൻ, സുഹറ, ഉഷ, സിന്ധു, സൗദാമിനി, ഹസീന, കമലാക്ഷി, ഡോ.രേവതി തുടങ്ങിയവർ പങ്കെടുത്തു.