muthalamada-hangingfencin

മുതലമട: വന്യജീവി സൗഹൃദ ഇടപെടലിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കുന്ന മുതലമട ചെമ്മണാമ്പതി മുതൽ മലയോര മേഖലയിൽ സോളാർ തൂക്കുവേലി (ഹാങിംഗ് ഫെൻസിംഗ്) സ്ഥാപിക്കുന്നതിന്റെ ഭാഗമായി തമിഴ്നാടിന്റെ സേത്തുമടയിലുള്ള മലയോരമേഖലയിൽ കർഷകർ സ്ഥാപിച്ചിട്ടുള്ള തൂക്കു ഫെൻസിംഗിന്റെ സ്ഥലം സന്ദർശിച്ചു.

മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവി, വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ ഷെയ്ക്ക്, ബ്ലോക്ക് മെമ്പർ എ.സി.ജൈലാവുദ്ധീൻ, ബ്ലോക്ക് മെമ്പർ കെ.സി.കൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി ഷെരീഫ്, റേഞ്ച് ആഫീസർ പ്രമോദ്കുമാർ, ഫോറസ്റ്റർ മണിയൻ എന്നിവർ പങ്കെടുത്തു.

നിലവിൽ മുതലമട കൊല്ലങ്കോട് ഭാഗത്ത് നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശുക്കിരിയാൽ പലകപ്പാണ്ടി മുതലുള്ള തൂക്കുവേലിയും സന്ദർശിച്ചു.