chittur-youthcongress

ചിറ്റൂർ: ജനാധിപത്യം അസ്തമിച്ച് ഏകാധിപത്യം നിലവിൽ വന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏകാധിപത്യത്തെ ചെറുക്കാൻ എന്നും കോൺഗ്രസ് ഉണ്ടാകും. പുതിയ തലമുറയെ സൃഷ്ടിക്കുന്നവരാണ് യഥാർത്ഥ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഷഫീഖ് അദ്ധ്യക്ഷനായി. സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സുമേഷ് അച്യുതൻ, കെ.എസ്.തനികാചലം, പി.എസ്.ശിവദാസ്, കെ.എസ്.ജയഘോഷ്, പ്രതീഷ് മാധവൻ, കെ.മധു, പി.രതീഷ്, പെരിയസ്വാമി, ജിതേഷ് നാരായണൻ, സി.സി.സുനിൽ, സജീഷ് ചന്ദ്രൻ, ശ്രീജിത്ത് തത്തമംഗലം,​ രതീഷ് പുതുശേരി, എ.ഷഫീഖ്, വി.കെ.വത്സൻ, ആതിര തുടങ്ങിവർ സംസാരിച്ചു. പ്രസിഡന്റായി ചുമതലയേറ്റ കെ.സാജൻ മറുപടി പ്രസംഗം നടത്തി.