
പട്ടാമ്പി: യൂത്ത് കോൺഗ്രസ് പട്ടിത്തറ മണ്ഡലം കൺവൻഷൻ കെ.പി.സി.സി ജന.സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഹരി അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റായി കെ.വി.ഷിദിൻ ചുമതലയേറ്റു. കെ.പി.സി.സി നിർവാഹക സമതി അംഗം സി.വി.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സി.എച്ച്.ഷൗക്കത്തലി, പി.എം.അസീസ്, പി. ബാലൻ, പി.മാധവദാസ്, ബാബു നാസർ, പി.വി.മുഹമ്മദാലി, ഒ.കെ.ഫാറൂഖ്, എം.പി.സുബ്രഹ്മണ്യൻ, ഫാത്തിമ നൂർബീന, ലിജിത്ത് ചന്ദ്രൻ, നവാസ്, കെ.വിനോദ്, വി.അബ്ദുള്ളക്കുട്ടി, മാളിയേക്കൽ ബാവ, പി.അബ്ദുള്ള, ഐ.ശ്രീജിത്ത്, വി.ടി.ശരത്ത് സംസാരിച്ചു. കലാപരിപാടികളും സംഘടിപ്പിച്ചു.