
മണ്ണാർക്കാട്: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) പാലക്കാട് ജില്ലാ കമ്മിറ്റി അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ മണ്ണാർക്കാട് ഉപജില്ല ജേതാക്കളായി. വല്ലപ്പുഴയിൽ വെച്ച് ഈ മാസം 19, 20 ന് നടക്കുന്ന കെ.എസ്.ടി.യു ജില്ലാ സമ്മേളന പ്രചരണാർത്ഥം അദ്ധ്യാപകർക്കായി നടത്തിയ ജില്ലാതല ക്രിക്കറ്റ് മത്സരത്തിലാണ് മണ്ണാർക്കാട് ഉപജില്ല ജേതാക്കളായത്. പട്ടാമ്പി ഉപജില്ല രണ്ടാം സ്ഥാനവും നേടി. വിളയൂർ, പേരടിയൂർ മലബാർ സ്‌പോർട്സ് പാർക്കിൽ നടന്ന മത്സരം ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് കെ.ടി.എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി കല്ലിങ്ങൽ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് നാസർ തേളത്ത് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. പട്ടാമ്പി മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ഇസ്മായിൽ വിളയൂർ കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സത്താർ താണിയൻകോയ ആലത്തൂർ, സി.ഖാലിദ്, സലീം നാലകത്ത്, സുഹൈൽ വല്ലപ്പുഴ, ഉപജില്ല പ്രസിഡന്റ് വി.കെ.ഷംസുദ്ധീൻ, സെക്രട്ടറി സി.കെ.ഷമീർ ബാബു തുടങ്ങിയവർ സംസാരിച്ചു.