
ശ്രീകൃഷ്ണപുരം: 2024-25 വർഷത്തെ വാർഷിക പദ്ധതിയുടെ കരട് പദ്ധതികൾ ചർച്ച ചെയ്യുന്നതിനും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർക്ക് പുറമേ ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമ പഞ്ചായത്തുകളിലെ മെമ്പർമാർ, ജില്ലാ പഞ്ചായത്തു മെമ്പർമാർ എന്നിവർ പങ്കെടുത്തു. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.രാജിക, കെ.ജയലക്ഷ്മി, പി.ജയശ്രി, കെ.പ്രേമലത, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.സൈയ്താലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സുബ്രഹ്മണ്യൻ, വി.കെ.രാധിക, സുമിത സംസാരിച്ചു.
ജനറൽ വിഭാഗത്തിൽ 2.39 കോടി, സി.എഫ്.സി ഗ്രാന്റ് 98.9 ലക്ഷം, പട്ടികജാതി വിഭാഗം 1.8 കോടി, പട്ടികവർഗ്ഗ വിഭാഗം 1.91 ലക്ഷം എന്നിങ്ങനെയുള്ള സംസ്ഥാന പദ്ധതി വിഹിതം ഉൾപ്പെടുത്തിയാണ് വിവിധ പദ്ധതികൾ തയ്യാറാക്കുന്നത്.