തൃത്താല: എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ഡിസംബറിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 49 റെയ്ഡുകളിലൂടെ 17.5 ലിറ്റർ വദേശമദ്യവും നാല് ലിറ്റർ ചാരായവും 112 ലിറ്റർ വാഷും പിടികൂടി.
കൂടാതെ പൊലീസും ഫോറസ്റ്റുമായി ചേർന്നു മൂന്ന് റെയ്ഡുകളും നടത്തി. എട്ട് അബ്കാരി കേസുകളും ഒരു എൻ.ഡി.പി.എസ് കേസും, 32 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി നാലു പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തു. 66 കള്ള് ഷാപ്പുകളും 293 വാഹനങ്ങളും ഈ കാലയളവിൽ പരിശോധിച്ചു. അബ്കാരി കേസുകളിൽ 25000 രൂപയും കോട്പ കേസുകളിലായി 6,400 രൂപയും പിഴയീടാക്കി.
എക്‌സൈസ് ഇൻസ്‌പെക്ടർ എം.യൂനസ്, പ്രിവന്റീവ് ഓഫീസർമാരായ എസ്.സിഞ്ചു, വി.പി.മഹേഷ്, സി.ഇ.ഒമാരായ ഫ്രെനെറ്റ് ഫ്രാൻസിസ്, പി.കെ.നിഖിൽ, പി.അരുൺ, ഇ.വി.അനീഷ്, വനിതാ സി.ഇ.ഒമാരായ കവിതാ റാണി, പി.എൻ.അനിത, ഡ്രൈവർ എസ്.അനുരാജ് എന്നിവർ നേതൃത്വം നൽകി.