
നെന്മാറ: എം.എൽ.എ ഫണ്ടിൽ നിന്നുള്ള മൂന്നുലക്ഷം വിനിയോഗിച്ച് മണ്ഡലത്തിലെ മുഴുവൻ യു.പി, ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ആഷിമോൾ കുര്യാച്ചൻ അദ്ധ്യക്ഷയായി. എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, ബി.അനന്തകൃഷ്ണൻ, ക്ലസ്റ്റർ കോഓർഡിനേറ്റർ ആർ.ശുഭ എന്നിവർ സംസാരിച്ചു.