
മണ്ണാർക്കാട്: ഹയർ സെക്കൻഡറി വിദ്യാർത്ഥിനികൾക്കായി നടപ്പാക്കുന്ന സ്വയംപ്രതിരോധ പരിശീലന പരിപാടി തെങ്കര ജി.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് മുഹമ്മദ് അഷറഫ് ആമുഖ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉനൈസ് അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക പി.കെ.നിർമ്മല, അദ്ധ്യാപകരായ സബീല, ദീപു ചന്ദ്രൻ, പരിശീലകരായ അനില, മുസ്തഫ, മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.