auditorium-vadanamkurissi
വാടാനംകുർശ്ശിയിലെ പഞ്ചായത്ത് ഓഡിറ്റോറിയം

പട്ടാമ്പി: വാടാനാംകുറുശിയിലെ പഞ്ചായത്ത് ഓഡിറ്റോറിയം പ്രവർത്തനം തുടങ്ങാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2007ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് സംസ്ഥാന സർക്കാറിന്റെ സ്പോർട്സ് ലോട്ടറിയുടെ ഒന്നാംസമ്മാനമായ രണ്ടുകോടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എടുത്ത ടിക്കറ്റിന് ലഭിച്ചിരുന്നു. പ്രസിഡന്റായിരുന്ന പി.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഈ തുക പഞ്ചായത്തിന്റെ വികസനത്തിന് ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡയാലിസിസ് യൂണിറ്റ് തുടങ്ങാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ പിന്നീട് ഭരണത്തിൽ വന്ന ഇടതുപക്ഷം ലോട്ടറി തുക ഉപയോഗിച്ച് കല്യാണമണ്ഡപം നിർമ്മിക്കാൻ തീരുമാനിച്ചു. മന്ത്രി എ.സി.മൊയ്തീൻ തറക്കല്ലിട്ടു. എന്നാൽ ആറുവർഷം കഴിഞ്ഞിട്ടും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല.

വിവരാവകാശ നിയമമനുസരിച്ച് ലഭിച്ച മറുപടിയിൽ ഇതുവരെ 1.75 കോടി നിർമ്മാണത്തിന് ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടും ഒരു ഷെഡിന്റെ നിർമ്മാണം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. നിർമ്മാണമൊന്നും ഇപ്പോൾ നടക്കുന്നില്ല. ഇതിൽ വൻ അഴിമതി നടന്നിട്ടുണ്ട്.'

-പി.രൂപേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, അഡ്വ.രാമദാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്.

ഈ സാമ്പത്തിക വർഷത്തിൽ അടുക്കളയ്ക്ക് 15 ലക്ഷവും ഇലക്ട്രിക് വർക്കിന് 12 ലക്ഷവും വകയിരുത്തി. അടുത്ത സാമ്പത്തിക വർഷം ഫർണീച്ചർ പണി ആരംഭിക്കും'.

-ടി.പി.രജീഷ്, വൈസ് പ്രസിഡന്റ്, ഓങ്ങല്ലൂർ പഞ്ചായത്ത്.