
പാലക്കാട്: കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി പെരുമ്പടാരി ജി.എൽ.പി.എസിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറി കെ.പി.എസ്.പയ്യനെടം ഉദ്ഘാടനം ചെയ്തു. 'അക്ഷരപ്പൂക്കൾ" എന്ന സ്കൂൾ പത്രത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മുജീബ് പെരുമ്പിടി അദ്ധ്യക്ഷനായി. കൗൺസിലർ സിന്ധു, പി.ടി.എ വൈസ് പ്രസിഡന്റ് അമൃത, എസ്.എം.സി ചെയർമാൻ സിദ്ധിഖ് മച്ചിങ്ങൽ, അദ്ധ്യാപകരായ ബിന്ദു ജോസഫ്, കെ.എ.അയമു എന്നിവർ സംസാരിച്ചു.