nss

ആലത്തൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. സ്വാതി ജംഗ്ഷൻ ദേശീയപാതക്ക് സമീപം ആയുർകുളത്തിനരികിലാണ് സ്‌നേഹാരാമം ഒരുക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്ന പാതയോരങ്ങൾ സുന്ദരമാക്കുന്നതിന്റെ ഭാഗമായി ആലത്തൂർ ജി.ജി.എച്ച്.എസ്.എസ് എൻ.എസ്.എസ യൂണിറ്റും പഞ്ചായത്തും സംയുക്തമായി സ്‌നേഹാരാമം ഒരുക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവയ്ക്കൽ, പി.ടി.എ പ്രസിഡന്റ് യു.ഫാറൂഖ്,​ പ്രിൻസിപ്പൽ ബി.പ്രസാദൻ പങ്കെടുത്തു.