
മണ്ണാർക്കാട്: തിരുവിഴാംകുന്ന് ജി.എൽ.പി.എസിലെ പാചകപ്പുര അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, ബ്ലോക്കംഗം മണികണ്ഠൻ വടശേരി, മെമ്പർമാരായ ഫസീല സുഹൈൽ, ഇർഷാദ്, എം.കെ.ബക്കർ, പി.ടി.എ പ്രസിഡന്റ് ഉമ്മർ വയമ്പൻ, എ.ഇ.ഒ അബൂബക്കർ, പ്രധാനാദ്ധ്യാപകൻ എം.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.