arts

ചിറ്റൂർ: ചിറ്റൂരിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം നാളിൽ വിവിധ വേദികളിലായി വിവിധ ഇനങ്ങളിൽ നൂറുകണക്കിനു മത്സരാർത്ഥികൾ മാറ്റുരച്ചു. രാവിലെ മുതൽ വൈകീട്ടു വരെ നടന്ന ഭരതനാട്ട്യം, കുച്ചിപ്പുടി, എന്നീ ഇനങ്ങൾ ഒന്നിനൊന്നു വെച്ചപ്പെട്ടതും ആവേശം ജനിപ്പിക്കുന്നതുമായിരുന്നു.

മോണോ ആക്ട്, മിമിക്രി എന്നീ ഇനങ്ങളും കാണികളെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു.

ശാസ്ത്രീയ സംഗീതം, വയലിൻ ( വെസ്റ്റൺ), ഗിത്താർ എന്നീ ഇനങ്ങളുടെ മത്സരവും ഇന്നലെ നടന്നു. നിരവധി നാടകങ്ങളും മത്സരത്തിൽ ഇടം പിടിച്ചു. മലയാളം കഥാ രചന, ഉപന്യാസം, ഇംഗ്ലീഷ് ഉപന്യാസം, ഇംഗ്ലീഷ് പ്രസംഗം, മലയാളം പ്രസംഗം എന്നീ ഇനങ്ങൾ ഉൾപ്പെടെ 23 ഇനങ്ങളിലായി 418 മത്സരാർത്ഥികൾ വിവിധ വേദികളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.

ഇന്നത്തെ മത്സരങ്ങൾ
വേദി ഒന്ന് : രാവിലെ 8.30 ദേശഭക്തി ഗാനം
വേദി. 2:കഥാപ്രസംഗം മലയാളം (രാവിലെ 8.30)
വേദി 3. പദ്യംചൊല്ലൽ (രാവിലെ എട്ടിന് ആൺകുട്ടികളുടെ ഇംഗ്ലീഷ്), 11.15ന് പെൺകുട്ടികളുടെ പദ്യംചൊല്ലൽ (ഇംഗ്ലീഷ്) ഇതോടെ മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവത്തിന് തിരശീല വീഴും.