തച്ചനാട്ടുകര: പഞ്ചായത്തിൽ വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് സോളാർ വൈദ്യുതി വേലി സ്ഥാപിച്ചു. അഞ്ചുലക്ഷം ചെലവിൽ ചെത്തലൂർ മാമ്പ്ര 15 ഹെക്ടർ പാടശേഖരത്തിലാണ് വേലി സ്ഥാപിച്ചത്. നറുക്കോട്, തെക്കുമുറി, ചാമപറമ്പ് പാടശേഖരങ്ങളിലും വേലി സ്ഥാപിക്കും.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന മുരളി അദ്ധ്യക്ഷയായി. സ്ഥിരസമിതി അധ്യക്ഷൻ പി.മൻസൂറലി, ജനപ്രതിനിധികളായ പി.രാധാകൃഷ്ണൻ, ഇല്യാസ് കുന്നുംപുറം, പി.എം.ബിന്ദു, കൃഷി ഓഫീസർ ഫെബിമോൾ, സമദ്, പി.മജീദ്, എൻ.മുഹമ്മദലി, അലി ചെന്നാറിയിൽ തുടങ്ങിയവർ പങ്കെടുത്തു.