
പെരുവെമ്പ്: പാലത്തുള്ളി പാപശാന്തി തീരം ശ്രീ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ 5-ാമത് വാർഷികവും ജനറൽ ബോർഡി യോഗവും നടന്നു. ട്രസ്റ്റ് വൈസ് ചെയർമാൻ ഗുരുസ്വാമി സ്വാഗതം പറഞ്ഞു. ചെയർമാൻ പി.മുരുകൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി വി.വിജയകുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സുകുമാരൻ, ട്രഷറർ സുഭാഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്.രാജീവ്, ജി.വേലായുധൻ, പി.ഗോപകുമാർ, കെ.മണി, ആർ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.