sndp-meppalam

ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം നല്ലേപ്പിള്ളി മേപ്പള്ളം കോട്ടപ്പള്ളം എസ്.എൻ.ഡി.പി 18-ാം കുടുംബ വാർഷിക പൊതുയോഗം യൂണിറ്റ് ഗുരുമന്ദിരത്തിൽ നടന്നു. നല്ലേപ്പിള്ളി ശാഖാ സെക്രട്ടറി കെ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷനായി. പി.വി.സുരേഷ് കണക്ക് അവതരിപ്പിച്ചു. ശാഖ വൈസ് പ്രസിഡന്റ് വി.സ്വാമിനാഥൻ, ടി.നാരായണൻ, സി.പ്രഭാകരൻ, അരണ്ടപ്പള്ളം കുടുംബ യൂണിറ്റ് സെക്രട്ടറി എ.രാജേന്ദ്രൻ, യൂണിറ്റ് സെക്രട്ടറി എ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.