amrith-bharath

ശ്രീകൃഷ്ണപുരം: പുതുവർഷ ദിനത്തിൽ സർവീസ് ആരംഭിച്ച ആദ്യ അമൃത് ഭാരത് തീവണ്ടികളിലൊന്നിൽ ലോക്കോ പൈലറ്റാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തിരുവാഴിയോട് ചൊക്കത്ത് വീട്ടിൽ സി.ജിഷ്ണു. രണ്ട് പുതിയ അമൃത് ഭാരത് തീവണ്ടികളാണ് പുതുവർഷത്തിൽ അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് സർവീസ് ആരംഭിച്ചത്. അതിലൊന്നായ ബെംഗ്ലൂരൂമാൾഡ റൂട്ടിലോടുന്ന തീവണ്ടിയിലാണ് ലോക്കോ പൈലറ്റാവാൻ ജിഷ്ണുവിന് അവസരം ലഭിച്ചത്. അയോധ്യ വഴി ദർഭീഗആനന്ദ വിഹാർ റൂട്ടിലാണ് മറ്റൊരു അമൃത് ഭാരത് തീവണ്ടിയുടെ സർവീസ്.

തിരുവാഴിയോട് ചൊക്കത്ത് വീട്ടിൽ പരേതനായ ഗോപാല കൃഷ്ണന്റെയും അജിതാകുമാരിയുടെയും മകനാണ്. നാലു വർഷം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. ശ്രീകൃഷ്ണപുരം എൻജിനീയറിംഗ് കോളേജിൽ നിന്നാണ് മെക്കാനിക്കൽ എൻജിനീയറിംഗിൽ ജിഷ്ണു ബിരുദം നേടിയത്. സഹോദരി: ജിഷ.