sndp-union-palakkad

പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ വനിതാ സംഘത്തിന്റെ 16-ാമത് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. പുലർച്ചെ 5 മണിക്ക് കിഷോർ ശാന്തിയുടെ കാർമികത്വത്തിൽ ഗണപതി ഹോമവും സർവ്വ ഐശ്വര്യവിളക്ക് പൂജയും കഴിഞ്ഞതിന് ശേഷമാണ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നത്.

പൊതുയോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീല ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷയായി. പാലക്കാട് വെസ്റ്റ് യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ മുഖ്യാതിഥിയായി. വനിതാ സംഘം സെക്രട്ടറി ശഷിജ ശശികുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ തിരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. യൂണിയൻ ഭാരവാഹികളായ ആർ. ഉണ്ണികൃഷ്ണൻ, സുരേഷ് കളത്തിൽ, സുമേഷ് ചത്തംകുളം, കെ.വി.രാമകൃഷ്ണൻ, പി.മുരളീധരൻ, കെ.എം.പ്രദീപ്, ടി.ബി.പ്രശാന്ത്, പി.കെ.സുരേഷ്, കെ.കെ.ശിവകുമാർ, പ്രശാന്ത് ചാത്തംകണ്ടം, വനിതാ സംഘം ഭാരവാഹികളായ വിലാസിനി സുന്ദരൻ, അംബിക അജിത് കൃഷ്ണൻ, കൃഷ്ണകുമാരി ചെന്താമരാക്ഷൻ, പ്രിയവാസു എന്നിവർ സംസാരിച്ചു. സുമേഷ് ചാത്തംകുളവും, കിഷോർ ശാന്തിയും വിഷയാധിഷ്ടിത ക്ലാസുകൾ നടത്തി. വിവിധ കലാപരിപാടികളോടെ പരിപാടിക്ക് സമാപനം കുറിച്ചു.
ഭാരവാഹികളായി സുശീല ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), സി.എം.വസന്തകുമാരി (വൈസ്പ്രസിഡന്റ്), ശഷിജ ശശികുമാർ (സെക്രട്ടറി), വിലാസിനി സുന്ദരൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.