aadu
അലനല്ലൂർ ഗവ.ഹൈസ്‌കൂളിൽ സഹപാഠിക്കൊരു ആട് പദ്ധതിയുടെ ഭാഗമായുള്ള ആട് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്ന സത്താർ ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂർ: ഗവ.ഹൈസ്കൂളിൽ സഹപാഠിക്കൊരു ആട് പദ്ധതിയുടെ ഭാഗമായി ആറാമത്തെ ആടിനെ കൂടി വിതരണം ചെയ്തു. 2019ൽ തുടങ്ങിയ പദ്ധതിയിലൂടെ ആറോളം കുടുംബങ്ങൾക്ക് ജീവിത മാർഗം നൽകാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് വിദ്യാർത്ഥികൾ.

കുട്ടികളിൽ സഹജീവി സ്‌നേഹത്തോടൊപ്പം ഇതര ജീവികളെ സ്‌നേഹിക്കാനും പരിപാലിക്കാനും അവസരം ഒരുക്കുക, പ്രകൃതിസ്‌നേഹം വളർത്തുക, ഒഴിവുസമയം കാര്യക്ഷമമായി ഉപയോഗിക്കുക, അശരണർക്കൊരു താങ്ങാകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തുടങ്ങിയത്.

വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്ന സത്താർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. കോ-ഓർഡിനേറ്റർ കെ.ജുവൈരിയത് പദ്ധതി വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കൊങ്ങത്ത് നിയാസ്, പ്രധാനാദ്ധ്യാപകൻ ദാമോദരൻ പള്ളത്ത്,​ സ്റ്റാഫ് സെക്രട്ടറി ബിജു ജോസ്,​ അദ്ധ്യാപകരായ പി.ടി.ഉഷ, കെ.പി.നീന, കെ.മുഹമ്മദ് ഫിറോസ്, പി.യൂസഫ്, കെ.ജെ.അബ്ദു മനാഫ്, സി.മിനിമോൾ, എം.മോഹനൻ, കെ.വിനയ് കൃഷ്ണൻ സംസാരിച്ചു.