kalagramam

പട്ടാമ്പി: കല, സാഹിത്യം, സംഗീതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാഗ്രാമത്തിന്റെ ഉദ്ഘാടനം ജി.എം.എൽ.പി.എസിൽ കൗൺസിലർ കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി ടി.സി.ഗോപി അദ്ധ്യക്ഷനായി.

കലാമണ്ഡലം ചന്ദ്രൻ, എടപ്പാൾ വിശ്വനാഥ്, സുഭാഷ് കുമാർ തോടയം എന്നിവർ മുഖ്യാതിഥികളായി. സുവനീഷ്, ജിനിഷ എന്നിവരെ അനുമോദിച്ചു. പി.ഉണ്ണികൃഷ്ണൻ, സതീശൻ ചെമ്പുലങ്ങാട്, പുഷ്പ കണ്ണൻ, സുഷിന ചൂരക്കോട്, വി.സി.സന്തോഷ്, കെ.പി.പാർവതി സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.