
പട്ടാമ്പി: ഓങ്ങല്ലൂർ തൊണ്ടിയന്നൂരിലെ വിവാദ ക്വാറി ബ്ലോക്ക് എൻ.സി.പി പ്രതിനിധി സംഘം സന്ദർശിച്ചു. പ്രദേശവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി പ്രതിനിധികളും സന്നിഹിതരായിരുന്നു.
വനഭൂമി ഉപയോഗിച്ചതായി പ്രഥമദൃഷ്ടിയിൽ ആർക്കും ബോദ്ധ്യപ്പെടും വിധമാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിൽ കൂടിയുള്ള റോഡിന്റെ വീതി പലഭാഗത്തും നാലുമീറ്റർ പോലുമില്ല. ഇത് തദ്ദേശവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് ഉറപ്പാണ്. വിഷയം ഫോറസ്റ്റ് അധികൃതരെ ബോദ്ധ്യപ്പെടുത്തുമെന്ന് നേതാക്കൾ പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.പി.അബ്ദുറഹിമാൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.സുന്ദരൻ, നേതാക്കളായ അനൂപ്, ഇസ്മായിൽ, രാജ്കുമാർ, രാജീവ്, എ.ടി.മുഹമ്മദ് ഷിയാഖ്, ബാബു, ഇബ്രാഹിം, ബഷീർ വല്ലപ്പുഴ, മോഹൻദാസ്, നാസർ കൊപ്പം എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. ആക്ഷൻ കമ്മിറ്റിയിലെ വാസുദേവൻ, വിജയൻ പൂവക്കോട്, ശങ്കരൻ, സിദ്ധിഖ് എന്നിവരുമായും വിഷയം ചർച്ച ചെയ്തു.