awarness-class

ശ്രീകൃഷ്ണപുരം: ജനമൈത്രി പൊലീസിന്റെയും ജനജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ തിരുവാഴിയോട് മഹാത്മാ യു.പി സ്‌കൂളിൽ വച്ച് സൈബർ തട്ടിപ്പ്, ലഹരി അനുബന്ധ വിഷയങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ഗ്രേഡ് എസ്.ഐ പി.ശിവകുമാർ അദ്ധ്യക്ഷനായി. നാർക്കോട്ടിക്‌സെൽ ഡിവൈ.എസ്.പി ആർ.മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.സി.പി ഒ.പി.സുജിത്ത്, കെ.വിനോദ്, എം.രാജകൃഷ്ണൻ, വി. മോഹൻദാസ്, എൻ.മുഹമ്മദ് റഫീഖ്, ജാഗ്രത സമിതി അംഗങ്ങളായ എസി.കൊച്ചുകുട്ടൻ, എൻ.ദേവയാനി, സി.വി.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.