
മണ്ണാർക്കാട്: പെരിമ്പിടാരി കാഞ്ഞിരംപാടത്തെ കൃഷിയിടത്തിൽ നിന്ന് അടയ്ക്ക മോഷണം നടത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. പരിമ്പടാരി കാഞ്ഞിരംപാടം അജയൻ (34), പള്ളിക്കുറുപ്പ് മടത്തറ മുസ്തഫ (30), കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് മുണ്ടമ്പാടം സുരേഷ് (37), കിഴക്കുംപുറം കോളനിയിലെ കൃഷ്ണപ്രസാദ് (35) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കണ്ണം പള്ളിവളപ്പിൽ മുഹമ്മദാലി നൽകിയ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദാലി പാട്ടത്തിനെടുത്ത തോട്ടത്തിൽ നിന്ന് 100 കിലോ അടയ്ക്ക മോഷണംപോയ കേസിലാണ് ഇവർ പിടിയിലായത്.