
കഞ്ചിക്കോട്: കിഴക്കേമുറി അങ്കണവാടിയിൽ നടന്ന 'ചങ്ങാതി' അതിഥി തൊഴിലാളികൾക്കുള്ള മലയാള പഠന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം എം. പത്മിനി അദ്ധ്യക്ഷയായി. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ, എൻ.ചെക്കനാഥൻ, എം. കൃഷ്ണകുമാർ, സജിത് മുതലമട, എം.ലതിക, അദ്ധ്യാപകരായ സി.ശിവാനന്ദൻ, സി.നിഷ, എസ്.നൗസിൻ, എസ്. ശിവദാസൻ എന്നിവർ സംസാരിച്ചു.